വനിതാ മെസ്സിൽ ' ഇനി അവരില്ല: നാടക ലോകത്തെ നൊമ്പരമായി രണ്ട് നടിമാരുടെ മരണം
- Posted on November 15, 2024
- News
- By Varsha Giri
- 63 Views
കൽപ്പറ്റ: സിനിമാകാലത്തും നാടകത്തിന് പ്രക്തി നഷ്ടപ്പെട്ടിട്ടില്ലന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. നാടക പ്രേമികൾക്കിടയിൽ പരിചിതമായ രണ്ട് നാടക നടിമാരാണ് ഇന്ന് പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത്.
കണ്ണൂർ കേളകത്തിനടുത്ത് മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച അപകടത്തിലാണ് രണ്ട് പേർ മരിച്ചത് . കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പടെ 9 പേർക്ക് പരിക്കേറ്റു. ഇവരിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിലെ 'വനിതാ മെസ്സ് ' എന്ന നാടകത്തിലെ അഭിനേതാക്കളാണ് മരിച്ചവരും പരിക്കേറ്റവരും.
സുൽത്താൻ ബത്തേരിയിൽ കാലാകാലങ്ങളായി നടന്നുവരുന്നതാണ് പ്രൊഫഷണൽ നാടക മേള. ഈ വർഷത്തെ നാടകമേളയാണ് നാളെ തുടങ്ങാനിരുന്നത്. ആദ്യ നാടകമായിരുന്നു ദേവാ കമ്മ്യൂണിക്കേഷൻസിന്റെ വനിതാ മെസ്സ്. കടന്നപ്പളളിയിൽ ഇന്നലെ രാത്രി നാടകം കഴിഞ്ഞ് പ്രധാന റോഡായ നെടുംപൊയിൽ ചുരത്തിലൂടെ മാനന്തവാടി വഴി ബത്തേരിക്ക് പോകാനായിരുന്നു സംഘം വന്നത്. എന്നാൽ പേര്യയിൽ റോഡ് പണി നടക്കുന്നതിനാൽ നിടും പൊയിൽ ചുരം അടച്ചത് അറിയാതെ വന്ന ബസ് പേര്യ 29 - ൽ നിന്ന് തിരിച്ച് പോയി പാൽച്ചുരം വഴി മാനന്തവാടിയിലേക്ക് പോകാൻ ശ്രമിക്കവെ കേളകത്ത് വെച്ചാണ് അപകടം ഉണ്ടായത്. ബസിന് സുഗമമായി പോകാൻ കഴിയാത്ത റോഡിലാണ് അപകടമുണ്ടായത്. ഗൂഗിൾ മാപ്പ് ചതിച്ചതാകാം കാരണമെന്ന് രക്ഷാ പ്രവർത്തിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് '.
സി.വി.ഷിബു