കള്ളില്‍ വീണ്ടും ചുമ മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി.
- Posted on March 18, 2025
- News
- By Goutham Krishna
- 69 Views

പാലക്കാട് ചിറ്റൂർ റേഞ്ചിൽ കള്ളില്‍ വീണ്ടും ചുമ മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. കള്ളിന്‍റെ സാംപിളിൽ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.