*മണ്ണിടിച്ചിൽ തടയാൻ മലയാളി ശാസ്ത്രജ്ഞന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ*

ആലപ്പുഴ: 

മണ്ണിടിച്ചിലിനെ തടയാൻ ഗവേഷണ ഫലവുമായി മലയാളി ശാസ്ത്രജ്ഞർ.


മഴക്കാലത്ത് കേരളം നേരിടുന്ന പ്രധാന ദുരന്തങ്ങളിലൊന്നായ മണ്ണിടിച്ചിൽ തടയാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി ഗവേഷക സംഘത്തിന് പേറ്റന്റ് ലഭിച്ചു. മലയാളി ശാസ്ത്രജ്ഞനായ ഡോ. സജിത് കുമാർ കുന്നത്ത് ഉൾപ്പെട്ട സംഘമാണ് "മെംബ്രെയ്ഡ്" എന്ന പേരിലുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ചരിവുള്ള പ്രദേശങ്ങളിൽ മണ്ണിന്റെ സ്ഥിരത വർധിപ്പിക്കുകയും മണ്ണിടിച്ചിലിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.


പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ള മലനിരകളിലും പർവതപ്രദേശങ്ങളിലുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുക. കാലാവസ്ഥാ വ്യതിയാനവും അതിശക്തമായ മഴയും മൂലം മണ്ണിടിച്ചിൽ വർധിക്കുന്ന സാഹചര്യത്തിൽ ഈ കണ്ടുപിടിത്തം വലിയ പ്രതീക്ഷ നൽകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like