കൊച്ചി പൊലീസ് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കുസാറ്റിൽ വർക്ക്ഷോപ്പ് ഇന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾക്കായി പോലീസ് സേനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 രാവിലെ 10.30 ന് കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് സെമിനാർ ഹാളിൽ വെച്ച് ‘ഐഡിയ പിച്ചിംഗ് ഫോർ കൊച്ചി സിറ്റി പോലീസ്’എന്ന ശിൽപശാല സംഘടിപ്പിക്കുന്നു.  അക്കാദമിക, വ്യാവസായിക, നിയമ സംരക്ഷണ മേഖലകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ്   ശിൽപശാല നടത്തുന്നത്.


 


സ്മാർട്ട് നൈറ്റ് പട്രോളിംഗ് എഐ ഉപയോഗിച്ചുളള നിരീക്ഷണം, ഓട്ടോ-റിപ്പോർട്ടിംഗ്, റിയൽ-ടൈം ട്രാക്കിംഗ്, വീഡിയോ നിരീക്ഷണം, പൊലീസിന്റെ പ്രവർത്തന രീതികൾ ട്രാക്ക് ചെയ്യൽ ഡാറ്റാ അധിഷ്ഠിതമായി വിലയിരുത്തൽ, രാസവസ്തു തിരിച്ചറിയൽ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുന്നതിനുമുൻപ് രാസവസ്തുക്കളും നിരോധിത മയക്കുമരുന്നുകളും കണ്ടെത്തൽ, ക്രൈം പാറ്റേൺ അനലിസിസ് കുറ്റകൃത്യങ്ങളുടെയും അനധികൃത പ്രവർത്തനങ്ങളുടെയും പ്രവചനാത്മക വിശകലനം, ട്രാഫിക് തിരക്ക് നിയന്ത്രണം ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനുമുള്ള പരിഹാരങ്ങൾ, നിയമ സംരക്ഷണത്തിനായുള്ള സുരക്ഷിത ഡിജിറ്റൽ രേഖ സൂക്ഷിക്കൽ എന്നിവയ്ക്ക്  ന്യൂതന സാങ്കേതിക വിദ്യയിലൂടെ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത്. ശിൽപശാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളും ഒരുക്കുന്നു.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like