ഗോത്രപഠന ഗവേഷണ കേന്ദ്രത്തിൽ സെമിനാർ

ബത്തേരി.


വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്രപഠന ഗവേഷണ കേന്ദ്രവും  കിർത്താഡ്‌സും പട്ടികവർഗ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ തുടങ്ങി. 'കേരളത്തിലെ ഗോത്ര ജീവിത യാഥാർഥ്യങ്ങൾ ഉയർന്നു വരുന്ന ആശങ്കങ്ങളും വ്യവഹാരങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാർ സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ ഉദ്ഘാടനം ചെയ്തു. ഐ.ടി.എസ്.ആർ. ഡയറക്ടർ സി. ഹരികുമാർ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് ഗവണ്മെന്റ്  മ്യൂസിയം വകുപ്പ് മുൻ ക്യൂറേറ്ററും, ട്രൈബൽ റിസർച്ച് സെന്ററിന്റെ മുൻ തലവനുമായ ഡോ. സി. മഹേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സോഷ്യോളജി പഠന വകുപ്പ് മേധാവി പി.ആർ. ബിജിത, നഗരസഭാ കൗൺസിലർ ജയകൃഷ്‌ണൻ, കിർത്താഡ്‌സ് ലക്‌ചറർ ഇന്ദു. വി. മേനോൻ, കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. എം.എച്ച്. ഗ്രീഷ്‌മ ദാസ്‌, ഉറവ് മാനേജിങ് ഡയറക്ടർ ടി. ശിവരാജ്, കിർത്താഡ്‌സ് റിസർച്ച് ഓഫീസർ ജീവൻ കുമാർ എന്നിവർ സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് റൂട്ട് ആൻഡ് റിഥം എന്ന പേരിൽ ഗോത്ര ജീവിത കലാവിഷ്കാരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. 24-നാണ് സമാപനം.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like