ഫിഷ് ടാക്സോണമിയിൽ സി.എം.എഫ്.ആർ.ഐ.യുടെ ഹ്രസ്വകാല കോഴ്സ്.
- Posted on December 17, 2024
- News
- By Goutham prakash
- 281 Views
കൊച്ചി: സമുദ്രജൈവവൈവിധ്യ
സംരക്ഷണവുമായി ബന്ധപ്പെട്ട ടാക്സോണമി
പഠനത്തിൽ കേന്ദ്ര സമുദ്രമത്സ്യ
ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ)
ഹ്രസ്വകാല കോഴ്സ് നടത്തും. ഇന്ത്യൻ
കാർഷിക ഗവേഷണ
കൗൺസിലിന്റെ(ഐസിഎആർ)
സഹായത്തോടെ സംഘടിപ്പിക്കുന്ന കോഴ്സ്
ഫെബ്രുവരി 18 മുതൽ 28 വരെ
സിഎംഎഫ്ആർഐയിൽനടക്കും.
സമുദ്രമത്സ്യ ഗവേഷണങ്ങൾക്ക്
സഹായകരമാകുന്ന ടാക്സോണമി
തത്വങ്ങളാണ് പരിശീലിപ്പിക്കുക. സമുദ്ര
സമ്പത്ത്കൃത്യമായി വിശകലനം
ചെയ്യുന്നതിനും ജീവജാലങ്ങളെ വേർതിരിച്ച്
മനസ്സിലാക്കുന്നതിനും ഗവേഷകരെ
പരിശീലിപ്പിക്കും. ഈമേഖലയിലെ അറിവുകൾ
ഗവേഷണത്തിൽ ഉപയോഗിക്കേണ്ട രീതികൾ
പരിചയപ്പെടുത്തും. സമുദ്ര
ആവാസവ്യവസ്ഥയുടെസംരക്ഷണത്തിൽ
നിർണായകമാണ് ടാക്സോണമി
സംബന്ധമായ അറിവുകൾ. കോഴ്സിൽ
ചേരുന്നതിന് ജനുവരി 22 വരെഅപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
ലഭ്യമാണ്- www.cmfri.org.in
ഫോൺ- 9446415736.
സ്വന്തം ലേഖകൻ.
