അമ്മ കരുതലിനായി ശിശുദിനസ്റ്റാമ്പിൽ തെളിയുക വൈഗയുടെ വര.
- Posted on November 09, 2025
- News
- By Goutham prakash
- 29 Views
നവംബർ: 8
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കായി വർഷം തോറും ധനശേഖരണാർത്ഥം സർക്കാർ അനുമതിയോടെ അച്ചടിച്ച് പുറത്തിറക്കുന്ന 2025-26-ലെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോഴിക്കോട് ഫറുക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ വി.കെ.യുടെ വര.
സനാഥ ബാല്യം, സംരക്ഷിത ബാല്യം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന തലത്തിൽ എൽ.പി. മുതൽ ഹയർ സെക്കൻററി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച വാശിയേറിയ മത്സരത്തിൽ അവസാന റൗണ്ടിൽ വന്ന 296 മത്സരാർത്ഥികളെ പിൻതള്ളി കൊണ്ടാണ് 14 വയസുകാരി വൈഗ വിഷയത്തിൽ വ്യത്യസ്ഥമായ ചിത്രം വരച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സനാഥത്വമെന്നത് പ്രാഥമിക ആവശ്യങ്ങളുടെ നിർവ്വഹണം മാത്രമല്ല, വ്യക്തിത്വ വികാസം, സർഗ്ഗാന്മകത ഇവ ഉറപ്പിക്കാനും കുട്ടികൾ ഉള്ളയിടങ്ങളിലെല്ലാം നിർമ്മലമായി ജീവിക്കാൻ സംരഷണം ഒരുക്കുകയും ഒപ്പം ഭൂമഖത്തെ സർച്ച ജീവ ജാലങ്ങൾക്കും സ്വതന്ത്ര നിലനിൽപ്പും ജീവിക്കാനുള്ള അവകാശവും നൈസർഗ്ഗീകമാക്കുക എന്ന സന്ദേശവുമാണ് സനാഥ ബാല്യം സംരക്ഷിത ബാല്യം എന്ന വിഷയം കുട്ടികളുടെ മുമ്പിലേക്ക് മത്സരത്തിനായി പങ്കുവച്ചെതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു. പ്രതികാത്മീക ബിംബമായി കഴുകനിൽ നിന്ന് മാതൃ-പിതൃ സംരക്ഷണമൊരുക്കുന്ന കോഴികുഞ്ഞുങ്ങളെ ചിത്രീകരിച്ച പെയിൻറിംഗാണ് ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൻറെ മുഖപടമായി തെരഞ്ഞെടുത്തത്.
ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും ഭൂമിയിലെ സർവ്വ ജീവികളുമാണെന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ നിരീക്ഷണം അദ്ദേഹത്തിൻറെ നാട്ടുകാരി വൈഗയുടെ ചിത്രത്തിൽ ദർശിക്കാനായെന്ന് സ്പെഷ്യൽ ജൂറി ചിത്രകാരനും സിനിമാ സംവിധായകനുമായ മുൻ ലളിത കലാ അക്കാദമി ചെയമാൻ നേമം പുഷ്പരാജ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് ഫറൂക്ക് പെരുമുഗം നല്ലൂർ വൈഗ നിവാസിൽ ചിത്രകാരൻ അനീഷ് വി.കെ. യുടെയും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജീവനക്കാരി ഷിബി കെ. പി യുടെയും പ്രഥമപുത്രിയാണ് വൈഗ അനുജത്തി വാമിക കോഴിക്കോട് സെൻറ് പ്രാൻസിസ് ഹയർ സെക്കൻററി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
നവംബർ - 14 ന് രാവിലെ ശിശുദിന റാലിക്കു ശേഷം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയിൽ നടക്കുന്ന വൻ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണാജോർജ്, വി.ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തവണത്തെ
ശിശുദിന സ്റ്റാമ്പിൻറെ പ്രകാശനം നടക്കും.
രൂപികൃതമായി 75 വർഷത്തിൻറെ നിറവിലെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് വരച്ച വൈഗയ്ക്കും പഠിയ്ക്കുന്ന ഫറോക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻററി സ്ക്കൂളിനും പ്രത്യേക പുരസ്കാരങ്ങളും ട്രോഫികളും നൽകുമെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
(ഒപ്പ്)
പി.ശശിധരൻ
പി.എ ടു
ജനറൽ സെക്രട്ടറി
ന്യൂസ് എഡിറ്റർ/ ബ്യൂറോ ചീഫ്
സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14- ശിശുദിനത്തിൽ പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പുമായി ബന്ധപ്പെട്ട ഈ വാർത്ത പത്രങ്ങളിൽ സംസ്ഥാനത്തുടനീളവും എല്ലാ വാർത്ത ചാനലുകളിലും നൽകി സംസ്ഥാന ശിശുക്ഷേമ സമിതി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
അഡ്വ. ജി.എൽ അരുൺ ഗോപി
ജനറൽ സെക്രട്ടറി
ഉള്ളടക്കം
2025-26 വർഷത്തെ ശിശുദിന സ്റ്റാമ്പ് വരച്ച കോഴിക്കോട് ഫറുക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻററി സ്ക്കൂളിലെ 9-ാം തരം വിദ്യാർത്ഥിനി വൈഗ വി.കെയുടെ പെയിൻറിംഗ്.
ഇൻസെൻറിൽ വൈഗ.
