ഐഫോണിൽ ചിത്രീകരിച്ച ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
- Posted on March 09, 2026
- News
- By Goutham prakash
- 28 Views
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ് എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഡയറക്ടർ-മുരളി ദേവസൂര്യ
സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ
അസിസ്റ്റന്റ് ഡയറക്ടർമാർ-അമൽ സുരേഷ്, അഭിനന്ത് പി. രമേശ്,
സൗണ്ട് എഫക്റ്റ്സ് ആന്റ് ഫൈനൽ മിക്സ്- കരുൺ പ്രസാദ്
സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്
ഡി.ഐ-റെജിൻ സാന്റോ
മേക്കപ്പ് ചീഫ്- അഞ്ജലി നായർ
സ്റ്റിൽസ്: റഹീസ് റോബിൻസ്
പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം
ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി
കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് “പഗിട കളി”.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.
