സർഫിങ്ങിലെ കൊച്ചു താരം ഹരീഷ് കടൽ തിരകളോട് സല്ലപിച്ചു.
- Posted on April 11, 2025
- News
- By Goutham prakash
- 122 Views
 
                                                    കടൽ തിരകളോടും
സല്ലപിച്ചും
ആറാടിയും പോരാടിയും
പതിമൂന്നു കാരൻ ഹരീഷ്
ഒരു തിരമാലയായി.
തിരമാലകളുടെ
സഞ്ചാരത്തോടൊപ്പം യാതൊരു ആശങ്കകയുമില്ലാതെ തിരമാല പോലെ അവൻ അമ്മാനമാടി.
ചെന്നൈയിൽ നിന്നുമെത്തിയ ഈ കൊച്ചു കായിക താരം ഇന്ത്യൻ സർഫിങ്ങിലെ പ്രതീക്ഷയുടെ തിരമാലയാണ്.
വർക്കലയിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ചാമ്പ്യൻഷിപ്പിലാണ് ഹരീഷിനെ കണ്ടത്. മത്സരത്തിൽ പങ്കെടുക്കാനായി ചെന്നൈയിൽ നിന്നും എത്തിയതാണ് ഈ പതിമൂന്നുകാരൻ. അത്ഭുതപ്പെടുത്തുന്ന മെയ് വഴക്കത്തോടെയാണ് അവൻ സർഫ് ചെയ്യുന്നത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ വർക്കലയിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്.
ലോകത്തിലെ തന്നെ മികച്ച സര്‍ഫിംഗ് കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന ടൂറിസം ഡെസ്റ്റിനേഷനാണ് വർക്കല. കഴിഞ്ഞ നാല് വർഷവും വർക്കലയിൽ വളരെ വിജയകരമായാണ് സർഫിംഗ് ചാമ്പ്യൻഷിപ്പ് നടത്തിയത്. നിരവധി വിദേശികളും ഇതരസംസ്ഥാന ടൂറിസ്റ്റുകളും വർക്കലയിൽ സർഫിങ് ചെയ്യുവാൻ എല്ലാ വർഷവും എത്തിച്ചേരാറുണ്ട്.

 
                                                                     
                                