താലൂക്ക് ആശുപത്രിയിലെ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു
- Posted on June 29, 2024
- News
- By Arpana S Prasad
- 175 Views
രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു
അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണം വിവാദമായതോടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫഹദ് നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്.
രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് അണിയറപ്രവർത്തകർ ഉപേക്ഷിച്ചത്.
അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരണം തേടിയിരുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.
സ്വന്തം ലേഖിക
