അറബിക്കടലിൽ ന്യൂനമർദ സാധ്യത, മഴ തുടരും.
- Posted on October 16, 2025
- News
- By Goutham prakash
- 26 Views

സ്വന്തം ലേഖകൻ.
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ. ഇന്നുമുതൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, വിരുദുനഗർ, തൂത്തുകുടി എന്നിവിടങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കും. കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിൽ
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്