'താനൂർ,, മരത്തിന്റെ ബോട്ടായിരുന്നെങ്കിൽ ആഘാതം കുറയുമായിരുന്നു.

ഉരു നിർമ്മാണ ശില്പി ചിറയിൽ സദാശിവൻ.
താനൂർ( മലപ്പുറം): ഇരുമ്പ് വെള്ളത്തിൽ താഴ്ന്നു പോകും, ഫൈബർ വെള്ളത്തിൽ പൊങ്ങി കിടക്കും, മറ്റൊന്നിനെ വെള്ളത്തിൽ പൊന്തി കിടത്തുവാൻ കഴിവുള്ളത് മരത്തിനാനുള്ളതെന്ന് പ്രശസ്ത ഉരു നിർമ്മാണ ശില്പി ചിറയിൽ സദാശിവൻ,, എൻ. മലയാളത്തിന്,, അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ഉളി നാദമായി ഈ വാക്കുകൾ....
ബോട്ടുകളുടെ നിർമാണ രംഗത്ത് ഏറെ കാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് ചിറയിൽ സദാശിവൻ. കേരളത്തിൽ ഫൈബർ, ഇരുമ്പ് ബോട്ടുകൾക് ബദലായി ഉരു ബോട്ടുകളുടെ ആവശ്യകതയെക്കുറിച്ച് ഏഴു വർഷത്തിലേറെയായി ചിറയിൽ സദാശിവൻ അധികാരികളോട് സംവദിക്കുന്നു. ഉരു ബോട്ടുകളുടെ താഴ്ഭാഗം പരന്നിരിക്കുന്നതിനാൽ അതിനു വെള്ളത്തിൽ നന്നായി ബാലൻസ് ചെയ്യാൻ സാധിക്കും. ഇങ്ങിനെ അപകടം ഉണ്ടായാൽ ആഘാതവും അതിനാൽ കുറക്കാൻ കഴിയും. ഉരു ബോട്ടുകൾ ഫൈബർ, ഇരുമ്പ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന ബോട്ടുകളേക്കാൾ സുരക്ഷിതമാണെന്ന് സദാ ശിവൻ അവകാശപ്പെടുന്നത്. അപകടത്തെ കുറിച്ചുള്ള വാർത്തയിൽ അദ്ദേഹം ഉത്ക്കണ്ട രേഖപ്പെടുത്തി. പരിസ്ഥിതി സൗഹാർദവും അപകട രഹിതവുമായ മര ഉരുകളാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഇത്തരം ഉരുക്കൾ ആവശ്യമെങ്കിൽ നിർമ്മിക്കാൻ ഞാൻ തയ്യാറാണെന്നും സദാ ശിവൻ വ്യക്തമാക്കി.
സ്വന്തം ലേഖിക.