ഡൽഹി ജെ.എൻ.യു ക്യാമ്പസിൽ ഓണാഘോഷ വിലക്ക്
- Posted on November 09, 2023
- Localnews
- By Dency Dominic
- 201 Views
മതപരമായ ആഘോഷങ്ങൾ അനുവദിക്കില്ല എന്നാണ് വിശദീകരണം
ഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ക്യാമ്പസിൽ ഓണാഘോഷത്തിന് വിലക്ക് തീട്ടൂരം നൽകി അധികൃതർ. വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടിക്കാണ് ജെ.എൻ.യു അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾ കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതർ റദ്ദാക്കി.
മതപരമായ ആഘോഷങ്ങൾ അനുവദിക്കില്ല എന്ന വിശദീകരണവും നൽകി. കൺവെൻഷൻ സെൻററിന് പുറത്ത് പരിപാടി നടത്തുവാനും അനുമതിയില്ല. ഒക്ടോബർ 28 മുതൽ ആരംഭിച്ച പരിപാടികളുടെ സമാപനമാണ് വ്യാഴാഴ്ച നടക്കാനിരുന്നത്.പരിപാടിയിൽ നിന്നും പിന്മാറില്ലെന്ന് ജെ.എൻ.യു ഓണാഘോഷ കമ്മിറ്റി പ്രവർത്തകർ പറഞ്ഞു.
ഓണാഘോഷം വിലക്കിയത് പ്രതിഷേധാർഹം എന്നും എംപി.സംഘപരിവാറിന്റെ കേരള വിരുദ്ധ അജണ്ട അധികൃതരിലൂടെ നടപ്പിലാക്കുകയാണെന്നുo ശിവദാസൻ ആരോപിച്ചു.