ഇസ്രായേലിൽ നിന്നും മലയാളികൾ സൽഹിയിലെത്തി*
- Posted on June 24, 2025
- News
- By Goutham prakash
- 140 Views
* *സി.ഡി. സുനീഷ്*
ന്യൂഡൽഹി :
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്നും പാലം എയർ പോർട്ടിൽ 12 മലയാളികൾ എത്തിച്ചേർന്നു. ഇന്ത്യൻ വ്യോമ സേനയുടെ സി 17 വിമാനത്തിൽ ആകെ 165 ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.
പാല സ്വദേശി ലിറ്റോ ജോസ് ഭാര്യ രേഷ്മ ജോസ്, മകൻ ഒരു വയസ്സുകാരൻ
ജോഷ്വാ ഇമ്മാനുവേൽ ജോസ് എന്നിവരടങ്ങുന്ന കുടുംബം ഇതിൽ ഉൾപ്പെടുന്നു. പോസ്റ്റ് ഡോക്ടറൽ പഠനത്തിനായാണ് രേഷ്മയും
കുടുംബവും കഴിഞ്ഞ വർഷം ഇസ്രയേലിൽ എത്തിയത്.
കണ്ണൂർ സ്വദേശി സജിത് കുമാർ,അതുൽ കൃഷ്ണൻ (തൃശൂർ),
ഷൺമുഖരാജൻ ( ഇടുക്കി ) ഭാര്യ ശരണ്യ , ഉമേഷ് കെ.പി
(മലപ്പുറം), മായ മോൾ വി.ബി (മൂലമറ്റം),
, ഗായത്രീ ദേവി സലില (തിരുവല്ല),,വിഷ്ണു പ്രസാദ് (കോഴിക്കോട്)
ജോബിൻ ജോസ്
(കോട്ടയം) എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ.
ഇന്ന് (ജൂൺ 24)രാവിലെ 9.15 ന് പാലം എയർ പോർട്ടിൽ
എത്തിയവരെ കേന്ദ്ര പാർലിമെൻ്ററി കാര്യ സഹമന്ത്രി
എൽ.മുരുകൻ,
ഗ്രൂപ്പ് ക്യാപ്റ്റൻ ഇ.പി
ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ഇ.പി ശ്യാം പാലക്കാട് സ്വദേശിയാണ്.
