ദേശീയ സഹകരണ നയം ഭരണഘടനാ വിരുദ്ധം: സഹകരണമേഖലയുടെ അന്തസത്ത തകർന്നത് മന്ത്രി വി എൻ വാസവൻ*

സി.ഡി. സുനീഷ്.

 

തിരുവനന്താപുരം: കേന്ദ്രസർക്കാർ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹകരണ നയം ഭരണഘടനാ വിരുദ്ധമാണന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ PACS അസോസിയേഷൻ സംഘടിപ്പിച്ച പ്രാഥമിക കാർഷിക വായ്പാസംഘം പ്രസിഡന്റുമാരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.




സംസ്ഥാന സഹകരണ നിയമവും, സംഘങ്ങളുടെ ബൈലൊയും മാറ്റം വരുത്തണമെന്ന പുതിയ നയത്തിലെ നിര്‍ദ്ദേശം തന്നെ ഭരണഘടനയ്ക്ക് എതിരാണ്. സംസ്ഥാന വിഷയമായ സഹകരണത്തില്‍ കേന്ദ്രത്തിന് കടന്നുകയറാനുള്ള കുറുക്കുവഴികളാണ് ഇതിലൂടെ തേടുന്നത്. സഹകരണ ഫെഡറലിസത്തിലൂന്നിയാണ് ദേശീയ നയം രൂപീകരിച്ചിട്ടുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഭരണഘടനാപരമായി സഹകരണം സംസ്ഥാന വിഷയമാണെന്നുള്ള വസ്തുത ദേശീയ സഹകരണ നയം ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 7-ാം ഷെഡ്യൂളിലെ എന്‍ട്രി 32 പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ 2012-ല്‍ കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന വിഷയമായ സഹകരണവുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യുന്ന സാഹചര്യം ഉണ്ടായി. പ്രസ്തുത ഭേദഗതി തള്ളികൊണ്ട്  സുപ്രീംകോടതി സംസ്ഥാനങ്ങളെ ബാധിക്കുന്ന 97-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഭരണഘടന ബെഞ്ചിലെ ന്യായാധിപനായ ജസ്റ്റീസ് കെ.എം ജോസഫ് ന്യൂനപക്ഷ വിധിയിലൂടെ മള്‍ട്ടീ സ്റ്റേറ്റ് സഹകരണ സംഘം ആക്ട് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പുതിയ നയവുമായി എത്തിയിരിക്കുന്നത്.

    


കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ സഹകരണ നയത്തിൽ പ്രുതിയതെന്ന് അവകാശപ്പെടുന്ന കാര്യങൾ  കേരളം നേരത്തെ തന്നെ നടപ്പാക്കിയിട്ടുള്ളതാണെന്ന് 

കേരളത്തിലെ സഹകരണ മേഖലയുടെ വൈവിധ്യവും, ശക്തിയും ലോകത്തിന് തന്നെ മാതൃകയാണ്.



  നബാർഡ് സഹകരണത്തോടെയുള്ള കാർഷിക വികസനം കേരളം മികച്ച രീതിയിൽ നടപ്പിലാക്കി വരുകയാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഉപയോഗിച്ച് 467.04 കോടി രൂപ കേരള ബാങ്ക് വഴി ഇതുവരെ അനുവദിച്ചിട്ടുണ്ട്. യുവ  പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനുള്ള യൂത്ത് കോ-ഓപ്പറേറ്റീവ് സംഘങ്ങൾ 2022ൽ തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 32 യൂത്ത് കോ-ഓപ്പറേറ്റീവ് സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. പട്ടികജാതി, പട്ടികവർഗ്ഗ സഹകരണ സംഘങ്ങളുടെ  ഉന്നമനത്തിനായി കേരളത്തിലെ സഹകരണ മേഖല നടപ്പാക്കിയ പുനർജനി പദ്ധതിയും വനിതാ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ അനുവദിക്കുന്ന പദ്ധതിയും കേരളം നടപ്പിലാക്കി കഴിഞ്ഞു.

രാജ്യത്തെ സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ എഴുപത് ശതമാനവും കേരളത്തിലാണ്. ബഹുരാഷ്ട്ര കമ്പനികൾക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ 400 ൽ അധികം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് സംഘങ്ങളുടേതായി വിപണിയിലുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്കും, യൂറോപ്പിലേക്കും കേരളത്തിന്റെ തനതായ വാട്ടുക്കപ്പ, തേയില, പാഷൻ ഫ്രൂട്ട്, വെളിച്ചെണ്ണ, ചക്ക ഉൽപ്പന്നങ്ങൾ  കയറ്റുമതിയും ചെയ്യുന്നു.

  പ്രതിസന്ധിയിൽ ഉൾപ്പെട്ട സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കാനായി പുനരുദ്ധാരണ നിധിയും, നിക്ഷേപ ഗ്യാരണ്ടി സ്കീമും കേരളം നടപ്പിലാക്കി കഴിഞ്ഞു കേരളത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് മികച്ച സംരക്ഷണവും വായ്പ ലഭ്യതയും ഉറപ്പാക്കികൊണ്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, നബാർഡിന്റെയും സംസ്ഥാന സർക്കാറിന്റെയും അനുമതിയോടെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നിലാണന്നും മന്ത്രി പറഞ്ഞു.


   


PACS അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ശ്രീ ഗോപി കോട്ട മുറിക്കൽ, കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം, ഐ.പി. ബിനു, ബി.പി ബേബി, പി.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ

ശ്രീ. കെ.വി ശശി PACS അസോസിയേഷന്റെ പുതിയ പ്രസിഡന്റായും പി.ഹരീന്ദ്രൻ സെക്രട്ടറിയായും എസ്.എസ്.രാജലാൽ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.




ദേശീയ സഹകരണ നയം  സംബന്ധിച്ച പ്രമേയം PACS അസോസിയേഷൻ കൺവെൻഷൻ ഐകകണ്ഠ്യേന പാസാക്കി. കേന്ദ്രസർക്കാർ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹകരണ നയം ഫെഡറലിസത്തിനെതിരെയുള്ള വെല്ലുവിളിയാണന്ന് കേരള പ്രൈമറി അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (PACS അസോസിയേഷന്‍ ) അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു.

    ഭരണഘടനാ പ്രകാരം സംസ്ഥാന വിഷയമായ സഹകരണത്തില്‍ ഇടപെട്ട് ഫെഡറല്‍ തത്വങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്. ആയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സഹകരണ നയം തള്ളിക്കളയുന്നു വെന്നും അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ പ്രമേയത്തിലൂടെ വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like