ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്.



സ്വന്തം ലേഖിക.



 ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക് അലവൻസ് വെട്ടി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണൽ അലവൻസ് 600/- രൂപയായി ഉയർത്തുക , ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവർത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക, കെ എസ് ബി സി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ലേബലിങ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കുലർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഐ എ ൻ ടി യുസിയും എ ഐ ടി യു സി യും അടങ്ങുന്ന സംയുക്ത സമരസമിതിയാണ് സമരം നടത്തുന്നത്.

28-10-2025- സി. ഐ. ടി. യു ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും,  ധർണ്ണയും നടത്തുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like