വേലുത്തമ്പി ദളവ തിരുവിതാംകൂർ ചരിത്രത്തിൽ പുസ്തകം പ്രകാശനം ചെയ്തു
- Posted on January 23, 2025
- News
- By Goutham prakash
- 169 Views
തിരുവനന്തപുരം : സുദർശൻ കാർത്തികപ്പറമ്പിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘വേലുത്തമ്പി ദളവ തിരുവിതാംകൂർ ചരിത്രത്തിൽ’ എന്ന പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറും എഴുത്തുകാരനുമായ വിളക്കുടി രാജേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. അസി. ഡയറക്ടർ സുജാ ചന്ദ്ര പി. അധ്യക്ഷയായി. കവി വേണു സരസ്വതി, എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ. കെ. സുഗതൻ, സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് റിസര്‍ച്ച് ഓഫീസര്‍മാരായ ശ്രീകല ചിങ്ങോലി സ്വാഗതവും കെ. ആർ. സരിതകുമാരി നന്ദിയും പറഞ്ഞു. 110 രൂപ മുഖവിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യുട്ട് പുസ്തകശാലകളിലും ഓണ്‍ലൈനായും ലഭിക്കും.
സ്വന്തം ലേഖിക.
