ഒക്‌റ്റോബര്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന മോട്ടോര്‍ വാഹന ചട്ടങ്ങളിലെ പുതിയ ഭേഗഗതികള്‍

ഡിജിറ്റല്‍ രേഖകള്‍ മുതല്‍ ഓണ്‍ലൈന്‍ പിഴ അടയ്ക്കല്‍ വരെ, കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം ഒക്‌റ്റോബര്‍ ഒന്നുമുതല്‍ മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങള്‍.

ഒക്‌റ്റോബര്‍ മുതല്‍ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെയായിരിക്കും രേഖകള്‍ പരിശോധിക്കുക. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഈ വാരം മുതല്‍ ഭേദഗതിയില്‍. പുതിയ രീതി അനുസരിച്ച് വാഹന രേഖകള്‍ നേരിട്ട് പരിശോധിക്കില്ല. ഐടി സേവനങ്ങളും ഇലക്ട്രോണിക് നിരീക്ഷണവും ഗതാഗത സൗകര്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കും. കൂടാതെ ലൈസന്‍സിംഗ് അതോറിറ്റി അയോഗ്യമാക്കിയതോ റദ്ദാക്കിയതോ ആയ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അതായത് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്ക് ഇനി വഴിയില്‍ തടഞ്ഞാല്‍ പഴയ ലൈസന്‍സ് കാണിച്ച് തടിതപ്പാനാകില്ല എന്നര്‍ത്ഥം.

നിലവിലെ രേഖകളുടെ വിശദാംശങ്ങള്‍ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സാധൂകരിക്കുന്നതായി കണ്ടെത്തിയാല്‍, അത്തരം രേഖകളുടെ ഹാര്‍ഡ് കോപ്പികള്‍ പരിശോധനയ്ക്കായി ആവശ്യപ്പെടില്ല. ഇതിനായി ഡ്രൈവര്‍മാര്‍ക്ക് അവരുടെ വാഹന രേഖകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡിജി-ലോക്കര്‍ അല്ലെങ്കില്‍ എം-പരിവഹാന്‍ പോലുള്ളവയില്‍ സൂക്ഷിക്കുന്നതാണ് ഇനി എളുപ്പം. ഇലക്ട്രോണിക് ആയി രേഖപ്പെടുത്തിയിട്ടുള്ള രേഖകളുള്ളവര്‍ക്ക് എംവിഡി വെബ്‌സൈറ്റ് പകര്‍പ്പോ സോഫ്റ്റ് കോപ്പികളുടെ രേഖകളോ മൊബൈലില്‍ സൂക്ഷിക്കാം.

റദ്ദാക്കപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും റെക്കോര്‍ഡുകള്‍ പോര്‍ട്ടലില്‍ പതിവായി പ്രതിഫലിപ്പിക്കുകയും ചെയ്യും. ഒക്‌റ്റോബര്‍ മുതല്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ നിയമത്തില്‍ പിഴ ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന്റെ രേഖകള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. ഇത് ഫോളോ അപ്പിന് സൗകര്യപ്രദമാകുന്ന വിധത്തില്‍ സൂക്ഷിക്കപ്പെടും.

ഏതെങ്കിലും രേഖകള്‍ ആവശ്യപ്പെടുകയോ പരിശോധിക്കുകയോ ചെയ്താല്‍, യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെയയും സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ പരിശോധനയുടെയും ഐഡന്റിറ്റിയുടെയും തീയതിയും സമയവും പോര്‍ട്ടലില്‍ രേഖപ്പെടുത്തും. 

ഡ്രൈവിംഗ് സമയത്ത് ഹാന്‍ഡ്ഹെല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ (മൊബൈല്‍, ടാബ്, ഹെഡ്‌സെറ്റുകള്‍) ഉപയോഗം റൂട്ട് നാവിഗേഷനായി മാത്രമേ ഉപയോഗിക്കാവൂ എന്ന് പുതിയ നിയമത്തില്‍ അനുശാസിക്കുന്നു. അക്ഷയ കേന്ദ്രങ്ങളോ എംവിഡി വഴിയോ ഡിജിറ്റല്‍ ആക്കാന്‍ സൗകര്യമുണ്ട്. (കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഓരോ പ്രദേശത്തും ഇത് വ്യത്യാസപ്പെടും).

Dhanam

Author
ChiefEditor

enmalayalam

No description...

You May Also Like