നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്കി നടി വിന്‍സി അലോഷ്യസ്.
- Posted on April 22, 2025
- News
- By Goutham prakash
- 202 Views
നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്കി നടി വിന്‍സി അലോഷ്യസ്.
നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിന്‍സി ആവര്‍ത്തിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്നും താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി മാധ്യമങ്ങളോട് പറഞ്ഞു.