തിരുവനന്തപുരം:സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ മാറ്റം.
- Posted on May 08, 2023
- News
- By Goutham Krishna
- 175 Views
തിരുവനന്തപുരം:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം.എഐക്യാമറ വിവാദം അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്‍റെ ചുമതല നല്‍കി.വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിസ്വാളിനെ നിയമിച്ചു. മുഹമ്മദ് ഹനീഷ് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കും. ഐഎഎസ് തലപ്പത്തെ മാറ്റം അന്വേഷണത്തിന് തടസമാകില്ല.റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ മാറ്റി. നികുതി എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്.റാണി ജോർജാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി.
മറ്റ് മാറ്റങ്ങള്‍ ഇങ്ങിനെയാണ്
*ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്‍റെ ചുമതല നല്‍കി. ഔദ്യോഗിക ഭാഷയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്.
*തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്‍റെ അധിക ചുമതല നല്‍കി
*സഹകരണവകുപ്പിന്‍റെ ചമുതലയുണ്ടായിരുന്ന മിനി ആന്‍റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്‍റെ അധിക ചുമതല നല്‍കി
*ഐടി വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്‍റെ അധിക ചുമതല നല്‍കി.
*തൊഴില്‍ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന അജിത്കുമാറിന് കയര്‍.കൈത്തറി, കശുവണ്ടി വ്യവസായ വകുപ്പിന്‍റെ അധിക ചുമതല നല്‍കി
*കാസര്‍കോട് കളക്ടറായിരുന്ന ഭണ്ടാരി സ്വാഗത് രവീര്‍ചന്ദിനെ ജല അതോറിറ്റിയുടെ എംഡിയാക്കി
*കാസര്‍കോട് കളക്ടറായി ഇനഭാസ്കറിനെ നിയമിച്ചു
*പ്രവേശന പരീക്ഷ കമ്മീഷണറായി അരുണ്‍ കെ വിജയനെ നിയോഗിച്ചു
*രജിസ്ട്രേഷന്‍ വകുപ്പ് ഐജിയായി കണ്ണൂര്‍ ജില്ല വികസന കമ്മീഷണര്‍ മേഘശ്രീയെ നിയമിച്ചു