പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങി,ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു.


പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരാണ് സമയ പരിധി അവസാനിച്ചതോടെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്. ഒപ്പം പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി. പാകിസ്ഥാന്‍ വംശജര്‍ക്ക് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ആകെ 786 പാകിസ്ഥാന്‍ പൌരര്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങി. ജമ്മു കശ്മീരില്‍ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  


  ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുന്‍ റോ മേധാവി അലോക് ജോഷി ചെയര്‍മാനാകും. വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ഐ എഫ് എസ് ഉദ്യോഗസ്ഥനുമടക്കം ഏഴംഗസമിതി രൂപീകരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like