പ്രഥമ കെ ഐ ആർ എഫ് റാങ്കുകൾ മന്ത്രി ഡോ. ബിന്ദു ഇന്ന് പ്രഖ്യാപിക്കും.
- Posted on December 20, 2024
- News
- By Goutham prakash
- 195 Views
എൻ ഐ ആർ എഫ് മാതൃകയില്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ
അടിസ്ഥാനത്തില്‍റാങ്കുചെയ്യുന്ന കേരള
ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്
(Kerala Institutional Ranking Framework-
KIRF) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ നാളെ
(വെള്ളിയാഴ്‌ച 20.12.2024) പ്രഖ്യാപിക്കും.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ.
ആർ ബിന്ദു തൃശൂരിൽ
വാർത്താസമ്മേളനത്തിലാണ് പ്രഥമ കെ ഐ
ആർ എഫ് റാങ്കുകൾ പ്രഖ്യാപിക്കുക.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും
അന്തര്‍ദേശീയവുമായ റാങ്കിംഗ്
മെച്ചപ്പെടുത്താനും
ഗുണനിലവാരത്തിന്റെഅടിസ്ഥാനത്തില്‍
വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങൾ
തിരഞ്ഞെടുക്കുവാനും സഹായമാകാൻ
എൽഡിഎഫ് സർക്കാർ
ആരംഭിച്ചസംവിധാനമാണിത്.
ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം
ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന്
തുടക്കമിടുന്നത്.
