ലോക സാക്ഷരതാ ദിനാചരണം കാസർഗോഡ് നടക്കും.
- Posted on September 02, 2024
- News
- By Varsha Giri
- 334 Views
സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനാചരണം കാസർഗോഡ് സംഘാടകസമിതി രൂപീകരിച്ചു ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 8 വരെ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു സാക്ഷരത വാരാചരണത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികൾ നടത്താൻ സംഘാടകസമിതി രൂപീകരിച്ചു ജില്ലയിലെ പ്രമുഖരായ മുൻകാല സാക്ഷരതാ പ്രവർത്തകരെ ആദരിക്കുക സെപ്റ്റംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുനാഥന്മാരെ ആദരിക്കുക മുതിർന്ന സാക്ഷരതാ, തുല്യത പഠിതാക്കളെ ആദരിക്കുക ഈ വർഷം ഹയർ സെക്കൻഡറി തുല്യതാ വിജയിച്ച മുതിർന്ന പഠിതാക്കളെ അനുമോദിക്കുക ദുരന്തനിവാരണത്തെക്കുറിച്ച് ചർച്ച ക്ലാസുകൾ സംഘടിപ്പിക്കുക 4,7,10, ഹയർസെക്കൻഡറി തുല്യത ക്ലാസുകളിലേക്ക് ഇനിയും എത്തിച്ചേരാൻ പറ്റാത്തവരെ എത്തിച്ചേർക്കുന്നതിനുള്ള ക്യാമ്പയിൻ പരിപാടികൾ ആവിഷ്കരിക്കുക സാക്ഷരതാ മിഷന്റെ ഏറ്റവും നൂതന കോഴ്സായ പച്ചമലയാളം കോഴ്സിലേക്ക് കൂടുതൽ ഭാഷ ന്യൂനപക്ഷ വിഭാഗക്കാരെ ചേർക്കുക ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കു ന്നതിനു മുന്നോടിയായി ബാക്കിയുള്ള ഡിജിറ്റൽ നിരക്ഷരരേ യും ഡിജിറ്റൽ സാക്ഷരരാക്കുക സാക്ഷരതാ,തുല്യതാ പഠിതാക്കളുടെ കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക സാക്ഷരതാ മിഷന്റെ മുഖപത്രമായ അക്ഷരകൈരളിക്ക് കൂടുതൽ വരിക്കാരെ ചേർക്കുക തുടങ്ങിയ വിപുലമായ കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കും. സെപ്റ്റംബർ 8 ന് ലോക സാക്ഷരതാ ദിനത്തിന്റെ അന്ന് കാസർകോട് ജിഎച്ച്എസ്എസ് ൽ വിപുലമായ പരിപാടി നടത്താനും തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗത്തിൽ ജില്ലാ സാക്ഷരത മീഷൻ കോഡിനേറ്റർ പി എൻ ബാബു അധ്യക്ഷത വഹിച്ചു
