അത്തം പത്തോണം. അത്ത പൂക്കളങ്ങൾ മലയാള മുറ്റങ്ങളിൽ വിരിയും
- Posted on September 05, 2024
- News
- By Varsha Giri
- 65 Views
സമൃദ്ധിയുടെ പൂവിളിയും ഗൃഹാതുര സ്മരണകളുമായി കേരളം വെള്ളിയാഴ്‌ച അത്താഘോഷങ്ങൾക്ക് തുടക്കമാകും.പത്താംനാൾ തിരുവോണവും. ഇത്തവണ ചിങ്ങത്തിൽ രണ്ട് തിരുവോണവും അത്തവുമുണ്ടെന്ന സവിശേഷതയുണ്ട്.
വയനാട് ദുരന്തം ഉണ്ടാക്കിയ പ്രതിസന്ധിയിലും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. വ്യാഴവും വെള്ളിയും അത്തമാണ്. ചതുർഥിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് അത്തമായി കണക്കാക്കുക. ശനി ചതുർഥിയാ യതിനാൽ വെള്ളിയാകും ഇത്തവണ അത്താഘോഷം.
ഓണത്തിന്റെ നാളെണ്ണുമ്പോഴും വെള്ളി തന്നെയാണ് അത്തം. ശ്രാവണത്തിലെ പൗർണമി ചേർന്ന തിരുവോണം ചിങ്ങപ്പിറവിക്ക് പിന്നാലെ വന്നെങ്കിലും രണ്ടാമത്തെ തിരുവോണമാണ് ആഘോഷത്തിനായി എടുക്കുന്നത്. വെള്ളിമുതൽ പത്തുദിനം ഇനി വീടുകളിൽ പൂക്കളങ്ങൾ വിരിഞ്ഞുണരും.
സംസ്ഥാനത്ത് വസ്‌ത്ര, പൂവിപണി ഇതിനകം തന്നെ സജീവമാണ്. 14-നാണ് ഉത്രാടം. 15ന് തിരുവോണം. ഓണോർമ്മകളുടെ ഗൃഹാതുരമായ ആഘോഷങ്ങൾ മലയാളി ഉള്ളിടത്തെല്ലാം നിറഞ്ഞാടും.