ദളിത് പെൺകുട്ടിയുടെ പീഡനം ഇരുപത് പേർ അറസ്റ്റിലായി വനിത കമ്മീഷൻ കേസെടുത്തു.
- Posted on January 12, 2025
- News
- By Goutham prakash
- 159 Views
ദളിത് പെൺകുട്ടിയുടെ പീഡനം ഇരുപത് പേർ അറസ്റ്റിലായി വനിത കമ്മീഷൻ കേസെടുത്തു.
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേര്‍ക്ക് പീഡിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിനാണെന്ന് പോലിസ്. പെണ്‍കുട്ടിയുടെ 13-ാം വയസ്സുമുതല്‍ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാള്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നു. കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നത്. സുബിന്റെ കൂട്ടുകാര്‍ സംഘം ചേര്‍ന്ന് കുട്ടിയെ അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയില്‍ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിച്ചത്.
പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇന്നലെ റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരില്‍ 2 പ്ലസ്ടു വിദ്യാര്‍ഥികളും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളുമുണ്ട്. പ്ലസ് ടു വിദ്യാര്‍ഥികളിലൊരാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല. ഒരാഴ്ച മുന്‍പു വിവാഹം കഴിഞ്ഞയാളും കേസില്‍ പ്രതിയായിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു
സി.ഡി. സുനീഷ്.
