പഴശ്ശി പാർക്ക് അണിഞ്ഞൊരുങ്ങുന്നു.
- Posted on January 18, 2021
- Localnews
- By Deepa Shaji Pulpally
- 577 Views
സംസ്ഥാന സർക്കാരും ജില്ലാ ടൂറിസം വകുപ്പ് മുൻകൈയെടുത്ത് രണ്ടുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടെ അനുമതി വാങ്ങുകയായിരുന്നു.
വയനാട് ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാർക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.ഏറെക്കാലമായി അടഞ്ഞുകിടന്ന പാർക്കിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തി സഞ്ചാരികൾക്കായി തുറക്കുന്നത്. ഒ ആർ കേളു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴശ്ശി പാർക്കിൽ കൂടുതൽ ഒരുക്കി ഇരിക്കുന്നത്.
മാനന്തവാടി നഗരത്തിൽനിന്നും വിളിപ്പാടകലെയുള്ള പാർക്കിൽ കുട്ടികളെയും മുതിർന്നവരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്. ഇലച്ചാർത്തുകൾ തണൽ വിരിക്കുന്ന സഞ്ചാരപാത യും,കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്ക് കും, ബോട്ടിങ്ങും എല്ലാം ഇനി ഏവരെയും ആകർഷിക്കും.
1994-ൽ കബനി നദിയുടെ തീരത്താണ് പഴശ്ശി പാർക്ക് തുടങ്ങിയത്.1982-ൽ സോഷ്യൽ ഫോറസ്ട്രി യുടെ നഴ്സറി ആയിരുന്ന അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള പാർക്ക് 1994 മുതലാണ് ജില്ല ടൂറിസം വകുപ്പ് ഏറ്റെടുത്ത് മാനന്തവാടി കൽപ്പറ്റ പ്രധാനപാത ഓരത്തുള്ളപാർക്കിൽ അക്കാലംമുതൽ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു.പിന്നീട് പല ഘട്ടങ്ങളിലായി പാർക്കിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും കാലത്തിനനുസരിച്ച് വി പുലമായിരുന്നില്ല.ഇതിനെ തുടർന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യാനം മോഡി കൂട്ടി തുറന്നുകൊടുക്കാൻ പദ്ധതിയിട്ടത്.കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ സായാഹ്നം ചെലവിടാനും, വിശ്രമവേളകൾ ആനന്ദകരമാക്കാനും, മാനന്തവാടിയിലെ ഏക പാർക്കാണിത്.
ഈ പാർക്കിലെ നവീകരണം തദ്ദേശിയരുടെ യും ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സംസ്ഥാന സർക്കാരും ജില്ലാ ടൂറിസം വകുപ്പ് മുൻകൈയെടുത്ത് രണ്ടുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇവിടെ അനുമതി വാങ്ങുകയായിരുന്നു.നടപ്പാത,ബോട്ടുജെട്ടികൾ,കെട്ടിടങ്ങൾ, ഗേറ്റ് ലാൻഡ്സ്കേപ്പ്,ലൈറ്റ് ജലധാര, കുട്ടികൾക്കുള്ള കളിസ്ഥലം,ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സജ്ജീകരണങ്ങൾ.
കബനി നദിയിലൂടെ ഉള്ള ബോട്ട് റൈഡിങ് ഇ വിടെ ഏറെ മനോഹരമായ ഒന്നാണ്. രാവിലെ 9 -മണി മുതൽ രാത്രി 9- മണി വരെയാണ് എൻട്രി പാസ്. സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനും, മറ്റുമായി ഇവിടെ ഓപ്പൺ സ്റ്റേജും ഒരുക്കുന്നുണ്ട് ഇനിയുള്ള ബോട്ട് യാത്രയ്ക്ക് മുമ്പ് എല്ലാം മികച്ച പ്രതികരണമാണ് സഞ്ചാരികൾ നിന്നും ലഭിച്ചത്. യാത്രാസൗകര്യങ്ങൾ ഇത്തവണ കൂടുതൽ മെച്ചപ്പെടുത്തി കൂടുതൽ പെഡൽ ബോട്ടുകളും മറ്റും ബോട്ടുകളുടെ എത്തിക്കാനാണ് തീരുമാനം.രണ്ടുസീറ്റ് ബോട്ടിന് 200രൂപയും,നാലു സീറ്റുള്ള ബോട്ടിന് 300 രൂപയുമാണ് റൈഡിങ്ങി ന് നൽകേണ്ടി വരിക.മുതിർന്നവർക്ക് 20 -രൂപയും, കുട്ടികൾക്ക് 10- രൂപയുമാണ് എൻട്രി പാസ് ചാർജ്.
സംസ്ഥാന ഹൈവേ കടന്നു പോകുന്ന റൂട്ട് ആയതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങിനായി 2- യൂണിറ്റ് ചാർജിംnങ്ങ് സ്റ്റേഷനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ പാലി ച്ചായിരിക്കും പാർക്കിന്റെ പ്രവർത്തനങ്ങൾ.അഭ്യന്തര വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യാനം ഇനി വേറിട്ട അനുഭവം ആയിരിക്കും.
വീണ്ടും ഐ എസ് ഒ അംഗീകാരം നേടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ...