കാഷ്വാലിറ്റി,, കുഞ്ഞു സിനിമ ഉടൻ റിലീസാകും
- Posted on August 20, 2025
- News
- By Goutham prakash
- 146 Views
സി.ഡി. സുനീഷ്.
മഴപെയ്യുന്ന ഒരു രാത്രിയില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ ആശുപത്രിയും അവിടെ നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയെടുന്ന ഒരു കുഞ്ഞു സിനിമ, അതാണ് അവാന്‍ അജിത് മേനോന്‍ സംവിധാനം ചെയ്ത 'കാഷ്വാലിറ്റി'. പൂര്‍ണ്ണമായും ഒരു ആശുപത്രിക്കുള്ളില്‍ നടക്കുന്ന ഒരു ആവേശകരമായ ഒരു ഒറ്റരാത്രി കഥയാണ് സിനിമ പങ്കുവയ്ക്കുന്നത്. പണം നിറഞ്ഞ ഒരു നിഗൂഢ ബാഗ്, ആരാണ് അതിന്റെ യഥാര്‍ത്ഥ അവകാശി? ആര്‍ക്കാണ് അതിലെ പണം ഉപകാരപ്പെടുക? പണത്തിനു മുന്നില്‍ അത്യാഗ്രഹം, നിരാശ, ധാര്‍മ്മികത വഴിമാറി സഞ്ചരിക്കുന്നു. കേവലം 20 മിനിറ്റ് സമയത്തിനുള്ളില്‍ ക്രൈം ത്രില്ലര്‍ സിനിമയുടെ അനുഭവങ്ങള്‍ കാഴ്ചക്കാരന് കാഷ്വാലിറ്റി സമ്മാനിക്കുന്നു. മാധ്യമ പ്രവര്‍ത്തക രേഖ മേനോന്റെയും മാധ്യമ അധ്യാപകന്‍ അജിത് ഭാസ്‌കരന്റെയും മകനും ഇതിഹാസ കവിയും ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവുമായ പി. ഭാസ്‌കരന്റെ ചെറുമകനുമാണ് അദ്ദേഹം.
