രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും
- Posted on July 31, 2024
- News
- By Arpana S Prasad
- 184 Views
ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും നാളെ ഇരുവരും സന്ദർശിക്കും.
കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും നാളെ ഇരുവരും സന്ദർശിക്കും. ഇന്ന് നിശ്ചയിച്ചിരുന്ന യാത്രയ്ക്ക് പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല.
സ്വന്തം ലേഖിക
