ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ
- Posted on February 01, 2023
- International News
- By Goutham prakash
- 179 Views
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്. റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതം ബജറ്റ് നീക്കിവച്ചു. 2.40 കോടി രൂപയാണു ലഭിക്കുക. ഗതാഗത മേഖലക്ക് 75,000 കോടി നീക്കിവച്ചിട്ടുണ്ട്. നഗര വികസനത്തിനു 10,000 കോടി, ഗോത്ര വിഭാഗങ്ങള്‍ക്കു 15,000 കോടി, 38,800 അധ്യാപകരെ നിയമിക്കും, ആര്‍ട്ഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിനു മൂന്നു കേന്ദ്രങ്ങള്‍, പാന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.
റിപ്പോർട്ട് : പ്രത്യേക ലേഖിക.
