മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതിദീപ പ്രയാണം നാളെ ഇന്ന്
- Posted on December 12, 2024
- News
- By Goutham Krishna
- 50 Views
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി
മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക്
ആദരമർപ്പിച്ച് സ്‌മൃതി ദീപ പ്രയാണംനാളെ
(12 ഡിസംബര്‍ ) സംഘടിപ്പിക്കും. രാവിലെ
10ന് നെയ്യാറ്റിൻകര മുൻസിപ്പൽ
സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന സ്മൃതിദീപ
പ്രയാണം വൈകിട്ട് ആറിന് മാനവീയം
വീഥിയിൽ എത്തിച്ചേരും. ചലച്ചിത്ര
പ്രതിഭകളായ ജെ സി ഡാനിയേൽ, പി
കെറോസി, പ്രേം നസീർ, സത്യൻ,
നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി
മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ
മെറിലാൻഡ്സ്റ്റുഡിയോയിലും
ആദരമർപ്പിച്ചാകും പ്രയാണം .
നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ
കെ ആൻസലൻ എം എല്‍ എ സ്മൃതി ദീപ
പ്രയാണം ഉദ്ഘാടനം ചെയ്യും. തുടർന്ന്വിഖ്യാത
ചലച്ചിത്രകാരൻ ജെ സി ഡാനിയേലിന്റെ മകൻ
ഹാരിസ് ഡാനിയേൽ സ്‌മൃതി ദീപം ആദ്യ അത്
ലറ്റിന് കൈമാറും. നെയ്യാറ്റിൻകര മുനിസിപ്പല്‍
ചെയർമാൻ പി.കെ. രാജ്മോഹൻ ചടങ്ങിന്
ആശംസകളർപ്പിക്കും. 12 കിലോമീറ്റർ
സഞ്ചരിച്ചുവഴുതൂർ എത്തിച്ചേരുന്ന സ്‌മൃതി
ദീപം നടി നെയ്യാറ്റിൻകര കോമളത്തിന്റെ
കുടുംബത്തിന് കൈമാറും. തുടർന്ന്
മെറിലാൻഡ്സ്റ്റുഡിയോയിൽ എത്തിച്ചേരും.
അനവധി ചലച്ചിത്ര പ്രതിഭകളെ മലയാള
സിനിമയ്ക്ക് സംഭാവന ചെയ്ത
മെറിലാൻഡ് സ്റ്റുഡിയോയുടെ ചരിത്ര
പ്രാധാന്യത്തിനുള്ള ആദരവായി പരിപാടി മാറും
വട്ടിയൂർക്കാവിൽ എത്തിച്ചേരുന്ന പ്രയാണം
മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായിക പി
കെ റോസിയുടെ ഓർമകൾക്ക്
ആദരിവർപ്പിക്കും. പി കെ റോസിയുടെ
കുടുംബവും പി കെ റോസി ഫൗണ്ടേഷൻ
അംഗങ്ങളും ചേർന്ന് സ്‌മൃതി
ദീപംഏറ്റുവാങ്ങും.തുടർന്ന് പാളയം എൽ
എം എസ് കോമ്പൗണ്ടിൽ നടക്കുന്ന
പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ
സത്യന്റെസാന്നിധ്യത്തിൽ ദീപം അടുത്ത അത്
ലറ്റിന് കൈമാറും. വൈകിട്ട് ആറിനു മാനവീയം
വീഥിയിലെ മലയാളത്തിൻ്റെ
പ്രിയഗാനരചയിതാവും കവിയുമായ പി
ഭാസ്കരന്റെ പ്രതിമയ്ക്കുമുന്നിൽ പ്രയാണം
സമാപിക്കും. സമാപന ചടങ്ങിൽ
സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ,
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ ,
അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ ,
ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.