കുസാറ്റിൽ ഡോ.എൽ സുനിതാ ബായ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പിൽ പ്രൊഫസറായിരുന്ന ഡോ.എൽ സുനിതാ ബായിയുടെ സ്മരണാർത്ഥം അഡ്വ. വി ബാലകൃഷ്ണ ഷേണായി ഏർപ്പെടുത്തിയ ഡോ. എൽ സുനിതാ ബായി ജ്ഞാൻ പുരസ്കാർ, ഡോ. എൽ. സുനീതാ ബായ് ധീഷണാ പുരസ്കാർ, ഡോ. എൽ. സുനീതാ ബായ് മേധാ പുരസ്കാർ എന്നീ പുരസ്കാരങ്ങളുടെ വിതരണം മാർച്ച് 28 ന് വിതരണം ചെയ്തു. കുസാറ്റിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.



കേരളത്തിൽ നിന്നുള്ള മികച്ച ഹിന്ദി സാഹിത്യ നിരൂപകയ്ക്കുളള  ഡോ. എൽ. സുനീതാ ബായ് ജ്ഞാൻ പുരസ്കാർ-2024 നായി തിരഞ്ഞെടുക്കപ്പെട്ടത് പ്രൊഫസർ ഡോ. സുമ എസ് നെ ആണ്. 'ഡാണ്ടിയ വിശ്വ വിദ്യാലയ' നൽകുന്ന പ്യാരിദേവി ഘാസിറാം സാഹിത്യ സമ്മാൻ, രാജസ്ഥാനിലെ 'സാഹിത്യ മണ്ടൽ' നൽകുന്ന ശ്രി രവീന്ദ്ര ഗുർജർ സ്മൃതി സമ്മാൻ, ആഗ്രയിലെ 'ബ്രിജ്‌ലോക് സാഹിത്യ കലാ സംസ്കൃതി അക്കാദമി' നൽകുന്ന ആദർശ ശിക്ഷികാ സമ്മാൻ എന്നിങ്ങനെ നിരവധി ദേശീയ- അന്താരാഷ്ട്ര അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 15,000 രൂപയാണ് സമ്മാന തുകയായി ലഭിച്ചത്.



ഹിന്ദിയിൽ നിന്നു മലയാളത്തിലേക്ക് തർജ്ജമ ചെയ്ത മികച്ച കൃതിക്കുള്ള ഡോ. എൽ. സുനീതാ ബായ് ധീഷണാ പുരസ്കാരം പ്രൊഫസർ ഡോ. ആർ. ശശിധരൻ, ഡോ. സംഗീത കെ എന്നിവർക്കാണ് ലഭിച്ചത്. കുസാറ്റിലെ മുൻ വൈസ് ചാൻസലറും സീനിയർ  പ്രൊഫസറുമായ പ്രൊഫസർ ഡോ. ആർ. ശശിധരൻ നിലവിൽ എമിരിറ്റസ് പ്രൊഫസറാണ്.


 

ഡോ. സംഗീത കെ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടിയിലെ പ്രാദേശിക കേന്ദ്രത്തിൽ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. 10,000 രൂപയാണ് വിജയികൾക്ക് സമ്മാന തുകയായി ലഭിച്ചത്.


  

കുസാറ്റിലെ എം. എ. ഹിന്ദി ഫൈനൽ പരീക്ഷയിൽ ഒന്ന്, രണ്ട് റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ഡോ. എൽ. സുനീതാ ബായ് മേധാ പുരസ്കാരത്തിന് പി. വി. ജൂവിൻ സ്റ്റെല്ല, പ്രിയ ടി. പ്രകാശ്, സനിക രാജ്, എസ്. ശ്രേയ എന്നിവരാണ് അർഹരായത്. ഒന്നാം സ്ഥാനത്തിന് 3,000 രൂപയും രണ്ടാം സ്ഥാനത്തിന് 2,000 രൂപയുമാണ് സമ്മാന തുകയായി ലഭിച്ചത്.



കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ ഡോ. എം. ജൂനൈദ് ബുഷിരിയാണ് വിജയികൾക്കായുളള സമ്മാനദാനം നിർവഹിച്ചത്.


 

വകുപ്പ് മേധാവി ഡോ പ്രണീത പി. അധ്യക്ഷത വഹിച്ച യോഗത്തിൽ സിന്റിക്കേറ്റ് മെമ്പർ പി. കെ ബേബി, രജിസ്ട്രാർ ഡോ. അരുൺ എ.യു. ഡീൻ ഡോ.കെ അജിത, സുശീല ഡാക്ക് ഭൗരെ, രാമചന്ദ്രൻ കെ. കെ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like