കോഴിക്കോടിന്റെ പ്രിയ കലാകാരന് വിട
- Posted on April 27, 2023
- News
- By Goutham prakash
- 426 Views
മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. കണ്ണംപറമ്പു ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. നിരവധി രാഷ്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മരണം. തന്റെ പ്രിയ കലാകാരന് അന്ധ്യോപചാരം അർപ്പിക്കാൻ ആരാധകരുടെ തിരക്കായിരുന്നു. ടൗൺഹാളിലും വീട്ടിലും ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്.
