സർക്കാർ സമ്മർദ്ദം അവഗണിച്ചു, ആശാ സമര ഐക്യ ദാർ ണ്ഢ്യത്തിൽ പങ്കെടുത്ത് മല്ലികാ സാരാഭായ്.
- Posted on May 02, 2025
- News
- By Goutham prakash
- 316 Views
ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ആൻസി എന്ന ആശാവർക്കളുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ ഓണറേറിയമായി അയച്ചത്
