കടുവകള്‍ ചത്ത സംഭവം:പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
- Posted on February 07, 2025
- News
- By Goutham prakash
- 267 Views
കല്‍പ്പറ്റ: ജില്ലയില്‍ രണ്ടിടങ്ങളിലായി മൂന്ന് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കുറിച്യാട് റേഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്താണ് രണ്ട് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോഡാര്‍ എസ്റ്റേറ്റ് ബ്ലോക്ക് 11-ല്‍ കാപ്പിത്തോട്ടത്തില്‍ കടുവയുടെ ജഢം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
നോര്‍ത്തോണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ എസ് ദീപ, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമന്‍, വര്‍ക്കിംഗ് പ്ലാന്‍ ഡി എഫ് ഒ ധനേഷ്, ഫ്‌ലയിങ് സ്‌ക്വാഡ് ഡി എഫ് ഒ ജയപ്രകാശ്, വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജീഷ്, ഡോ. ദിനേഷ് പി ഡി എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
സി.ഡി. സുനീഷ്.
