ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം.
- Posted on December 11, 2024
- News
- By Goutham prakash
- 177 Views
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള
സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക്
മികവ് കണ്ടെത്തുന്നതിനുള്ള
വിഭാഗത്തിലാണ്ഗുജറാത്തിലെ നാഷണല്‍
ഫോറന്‍സിക് സയന്‍സ്
യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക്
സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനംപങ്കിട്ടത്.
ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ്
ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി
ഡയറക്ടര്‍ ഡോ. പ്രദീപ് സജി .കെ,
അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ദീപ എ എസ്,
സുരേഷ് എസ് ആര്‍ എന്നിവര്‍ പുരസ്കാരം
ഏറ്റുവാങ്ങി.
