വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയം പര്യാപ്തരാവണം നിയമസഭാ സ്പീക്കർ

സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗ്ഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി ജ്വലിത പ്രകാശനം ചെയ്യുക യായിരുന്നു അദ്ദേഹം. ഹരിത ഓഫീസ് പ്രഖ്യാപനവും നിയമസഭാ സ്പീക്കർ നിർവഹിച്ചു. സ്ത്രീകൾക്ക്സമൂഹത്തിൽ അർഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കണം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിയണം. സ്ത്രീകളോടുള്ള വിവേചനംഅവസാനിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കുടുംബശ്രീയിലൂടെ സാധിക്കുന്നൂ. സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് സ്പീക്കർ പറഞ്ഞു.

മടിക്കേരി പഞ്ചായത്ത് ജീവനക്കാരനായ ചലച്ചിത്ര തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like