ബാലണ്‍ ഡി ഓറിൽ വീണ്ടും മിശിഹാ മുത്തം
- Posted on October 31, 2023
- Localnews
- By Dency Dominic
- 130 Views
ഫിഫ ലോകകപ്പ് കിരീടമാണ്, മെസ്സിയ്ക്ക് ബാലൺ ഡി ഓർ പുരസ്കാരം നേടികൊടുത്തത്
36-കാരനായ ലയണൽ മെസ്സി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതോടെ പ്രായം വെറും സംഖ്യയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. 30 കളിക്കാരുടെ പട്ടികയിൽ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് മെസ്സി ഒന്നാമതെത്തിയത്. ഫിഫ ലോകകപ്പ് കിരീടമാണ്, മെസ്സിയ്ക്ക് ബാലൺ ഡി ഓർ പുരസ്കാരം നേടികൊടുത്തത്.അന്തരിച്ച അർജന്റീന ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മെസ്സി ട്രോഫി സമർപ്പിച്ചു.
നിലവിൽ ഇന്റർ മയാമിയ്ക്ക് വേണ്ടി കളിക്കുന്ന മെസ്സി, ആദ്യമായി ബാലൺ ഡി ഓർ നേടുന്നത് 2009 ലാണ്. ബാഴ്സലോനയുടെ ഐതാന ബോൻമാതിയാണു വനിത താരം. ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡിനാണ്. മികച്ച പുരുഷ ക്ലബായി മാഞ്ചസ്റ്റർ സിറ്റിയും വനിതാ ക്ലബായി ബാഴ്സലോന എഫ്സിയും തിരഞ്ഞെടുക്കപ്പെട്ടു.