ആശ്രയം - സാഹിത്യ പുരസ്കാരം കരിവെള്ളൂർ മുരളിക്ക്.
- Posted on June 27, 2025
- News
- By Goutham prakash
- 186 Views
*സ്വന്തം ലേഖകൻ*
ചെന്നൈ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ
ആശ്രയത്തിൻ്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം
നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളിക്ക്.
അമ്പതിലധികം നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം
നാടകരംഗത്തിനു നൽകിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നത്.
കലാജാഥാ പ്രസ്ഥാനത്തിൻ്റെയും തെരുവുനാടകത്തിൻ്റെയും വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്.
നടൻ, നാടകകൃത്ത് , സംവിധായകൻ, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കരിവെള്ളൂർ മുരളി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കൂടിയാണ്.
ചെ ഗുവേര, അബൂബക്കറിന്റെ ഉമ്മ പറയുന്നു, കുരുതിപ്പാടം, അഗ്രയാനം തുടങ്ങി അറുപതോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സാഹിത്യ നിരൂപകനും പ്രഭാഷകനുമായ പി.കെ.രാജശേഖരൻ , ദൂരദർശൻ മുൻ ഡയറക്ടർ ബൈജു ചന്ദ്രൻ , ബിന്ദു വേണുഗോപാൽ, കെ.ഡി.സന്തോഷ് കുമാർ , പി.എ.സുരേഷ് കുമാർ , പി.കെ.രാമചന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പ്രസ്തുത പുരസ്‌കാരത്തിന്
മുരളിയെ തെരഞ്ഞെടുത്തത്.
25,000 രൂപയും, ജോഷി പേരാമ്പ്ര രൂപകൽപ്പന ചെയ്ത ശിൽപ്പവും
പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം,
2025 ഓഗസ്റ്റ് 10ന് ചെന്നൈയിൽ ആശ്രയം സംഘടിപ്പിക്കുന്ന കാവാലം നാരായണപ്പണിക്കർ സാഹിത്യോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ വച്ച് കരിവെള്ളൂർ മുരളിയ്ക്ക് സമ്മാനിക്കും.
പ്രസ്തുത സാഹിത്യോത്സവത്തിൽ കാവാലം നാരായണപ്പണിക്കരുടെ സാഹിത്യ സംഭാവനകളെ മുൻ നിർത്തി
ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കും .
