“ഫുഡ് ഫോർ ദ ഫ്യൂച്ചർ: ഇന്നൊവേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഇൻ ഫുഡ് സിസ്റ്റംസ്” നാഷണൽ കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ സമർപ്പിക്കാം.



സ്വന്തം ലേഖകൻ.


കേരള ഫിഷറീസ് സമുദ്ര പഠന  സർവകലാശാലയിലെ (KUFOS) ഫാക്കൽറ്റി ഓഫ് ഫിഷറീസ് എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന “ഫുഡ് ഫോർ ദ ഫ്യൂച്ചർ: ഇന്നൊവേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ഇൻ ഫുഡ് സിസ്റ്റംസ് (NCFF 2025)” നാഷണൽ കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ സമർപ്പിക്കാം. സമ്മേളനം 2025 നവംബർ 17-18 തീയതികളിൽ കൊച്ചിയിൽ നടക്കും.


ഭാവിയുടെ ആഹാരവ്യവസ്ഥകളിൽ നവീനവും സുസ്ഥിരവുമായ പരിഹാരങ്ങൾ അന്വേഷിക്കുന്ന സമ്മേളനത്തിന്റെ പ്രധാന വിഷയങ്ങൾ – ഫ്യൂച്ചർ ഫുഡ്സ്, ഫുഡ് പ്രോസസിംഗ് & പാക്കേജിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് ഇൻ ഫുഡ് സിസ്റ്റംസ്, മൈക്രോബയൽ സേഫ്റ്റി എന്നിവയാണ്. ഗവേഷകർ, അധ്യാപകർ, വ്യവസായ പ്രതിനിധികൾ, നയരൂപീകരണ വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം.


250 വാക്കുകൾ കവിയാത്ത ആബ്സ്ട്രാക്റ്റുകൾ 2025 നവംബർ 1-നകം ncffkufos2025@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/XHj1CniHdPWMhZoQ7


വിവരങ്ങൾക്ക്: 8921181551 / 9547662844


എൻ.സി.എഫ്.എഫ് 2025 – ശാസ്ത്രസാങ്കേതികതയിലൂടെ ആഹാരസുരക്ഷ

Author
Citizen Journalist

Goutham prakash

No description...

You May Also Like