"ഞങ്ങ ജീവനോടെ ഉണ്ടെങ്കിൽ വരും" .. തീരദേശത്തിന്റെ കരച്ചിൽ അത് കാണാതെ പോകരുത് !!!
- Posted on May 22, 2021
- Ezhuthakam
- By Thushara Brijesh
- 802 Views
രണ്ടാം വരവ് വിളിച്ചറിയിച്ച് 21 അംഗ സത്യപ്രതിജ്ഞ. വിജയതിളക്കത്തിൻെറ രണ്ടാം ഊഴത്തിന് വർണ്ണാഭമായ തുടക്കം. അതിന് മുന്നോടിയായി ഇടവ തുടക്കത്തിൽ തന്നെ താണ്ഡവമാടി കടൽ.. വരും ദിനങ്ങളൊന്നും പ്രളയത്തിന് വഴിമാറാതിരിക്കട്ടേ. കാരണം കരകടന്നെത്തിയ കടലിൽ വിറങ്ങലിച്ചു നിൽപാണ് കേരളത്തിന്റെ സൈനികർ എന്ന ഓമനപേരിൽ നാമെല്ലാം വാനോളം പുകഴ്ത്തിയ കടലിൻെറ മക്കൾ.. ആ വിലാപം ഇനിയും കാണാതെ പോകരുത്. ഇക്കുറി എങ്കിലും ഭരണതുടർച്ച കടൽ ഭിത്തിക്ക് പരിഹാരമാവും എന്ന പ്രതീക്ഷയിലാണവർ. ''നിങ്ങ ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങ വരും .. അതിന് ഞങ്ങ ജീവനോടെ ബാക്കിയാവണ്ടേ...?