കുപ്പത്തോട് മാധവൻനായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് പുൽപള്ളി ഗ്രാമപഞ്ചായത്ത്
- Posted on December 06, 2021
- Localnews
- By Deepa Shaji Pulpally
- 569 Views
കുപ്പത്തോട് മാധവൻനായർ പ്രതിമയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി
വയനാട് ജില്ലയിലെ പുൽപ്പള്ളിയിലെ ആദ്യകാല സമഗ്രവികസന നേതാവായിരുന്ന ശ്രീ.കുപ്പത്തോട് മാധവൻനായരുടെ 26-ആം ചരമവാർഷികദിനം ഡിസംബർ - 6 ന് ആചരിച്ചു. ഇതിനോടനുബന്ധിച്ച്, പുൽപ്പള്ളി ടൗണിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായ സീനിയർ അഡ്വ : എം.ടി വെങ്കിട സുബ്രഹ്മണ്യത്തിന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പുരസ്കാരം സമർപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. എം.ഗംഗാധരൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശ്രീ.മാത്യു മത്തായി ആതിര, ശ്രീ.ബാബു നമ്പുടാകം, ത്രി തല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മത്സ്യബന്ധനക്കപ്പലിലെ ആദ്യ വനിതാ ക്യാപ്റ്റനായി ആലപ്പുഴക്കാരി!