പാറോട്ടുകോണം മണ്ണ് പരിശോധനാ ലബോറട്ടറിയ്ക്ക് എൻ.എ.ബി.എൽ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയായ പാറോ ട്ടുകോണത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ലബോറട്ടറിയ്ക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസിൻ്റെ (എൻ.എ.ബി.എൽ) അംഗീകാരം. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച അംഗീകാരത്തിന് മൂന്ന് വർഷമാണ് പ്രാബല്യമുള്ളത്. അമ്ലത, ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി, ജൈവ കാർബൺ, ഫോസ്‌ഫറസ്, പോട്ടാഷ്, സൾഫർ, ബോറോൺ, സിങ്ക്, മാംഗനീസ്, അയൺ, കോപ്പർ എന്നീ ഘടകങ്ങളുടെ പരിശോധനയ്ക്കാണ് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.


ജില്ലയിലെ 89 കൃഷി ഭവനുകളിൽ നിന്ന് വിവിധ പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന സാമ്പിളുകൾ, കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന സാമ്പിളുകൾ, മറ്റു സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സാമ്പിളുകൾ എന്നിവ പരിശോധിച്ച് ഫലവും പരിഹാര മാർഗ്ഗങ്ങളും അടങ്ങിയ സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്ന പ്രവൃത്തികൾ ഇവിടെ നടക്കുന്നുണ്ട്. അതിനു പുറമെ കാർഷികാവശ്യത്തിനുള്ള ജല പരിശോധന, കുമ്മായം, ഡോളമൈറ്റ്, ഇവ യുടെ ഗുണപരിശോധനയും ലഭ്യമാണ്. മാത്രമല്ല നടപ്പ് സാമ്പത്തിക വർഷത്തിൽ കേന്ദ്രാവിഷ്കൃത സോയിൽ ഹെൽത്ത് ആൻ്റ് ഫെർട്ടിലിറ്റി എന്ന പദ്ധതി വഴി “പള്ളിച്ചൽ, നെയ്യാറ്റിൻകര, ആര്യങ്കോട് ബ്ലോക്കുകളിൽ നിന്നും 4580 മണ്ണ് സാമ്പിളുകൾ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡുകൾ തയ്യാറാക്കി വരികയാണ്.


കഴിഞ്ഞ 3 വർഷങ്ങളിലായി ജില്ലയിലൊട്ടാകെ പരിശോധിച്ച മണ്ണ് സാമ്പിളുകളുടെ അപഗ്രഥന ഫലം ക്രോഡീകരിച്ച് ജില്ലാതല സോയിൽ ഫെർട്ടിലിറ്റി മാപ്പ് പ്രകാശനം ചെയ്‌തിട്ടുണ്ട്. എൻ.എ.ബി.എൽ അംഗീകാരം കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവും പരിശോധനയും അതുവഴി കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പുവരുത്തും. 1956 ൽ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തനമാരം ഭിക്കുകയും തുടർന്ന് 1959 മുതൽ കൃഷി വകുപ്പിൻ്റെ കീഴിലുമായി 65 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലാബിന് ഈ സർട്ടിഫിക്കേഷൻ കൂടുതൽ പ്രവർത്തന ഊർജ്ജം പ്രധാനം ചെയ്യുന്നതാണ്. കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ഈ  സർട്ടിഫിക്കേഷൻ പ്രയോജനപ്പെടും.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like