വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി
- Posted on July 12, 2024
- News
- By Arpana S Prasad
- 178 Views
ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി പൂർത്തീകരിക്കാൻ സഹകരിച്ച കരൺ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം മദർ പോർട്ടാക്കി മറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പലായ മദർഷിപ്പ് സാൻ ഫെർണാണ്ടോയ്ക്ക് സ്വീകരണവും തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തി. ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ഇന്നലെ രാവിലെ ഔട്ടർ ഏരിയയിൽ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കപ്പലിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
സ്വന്തംലേഖിക