പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു; വിടവാങ്ങിയത് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ.
- Posted on December 28, 2025
- News
- By Goutham prakash
- 145 Views
തിരുവനന്തപുരം : പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെയുള്ള ഹിറ്റ് ചലച്ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു ഇദ്ദേഹം. ഈ ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനത്തിന്റെ കലാസംവിധായകനായിരുന്നു കെ ശേഖർ. പാട്ടിൽ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമായിരുന്നു.കേരള സർവകാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാനരംഗത്തേക്ക് എത്തുന്നത്. 1982 ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു ശേഖർ. തുടന്ന് മൈ ഡിയർ കുട്ടിച്ചാത്തൻ, നോക്കാത്ത ദൂരത്ത് കണ്ണും നട്ട് എന്നിങ്ങനെ നിരവധി സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.
