തേനീച്ച മെഴുകിൽ നിന്ന് പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് വികസിപ്പിച്ച കുസാറ്റ് ശാസ്ത്രജ്ഞർക്ക് പേറ്റൻറ്.
- Posted on March 02, 2025
- News
- By Goutham prakash
- 317 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റൻറ് ലഭിച്ചു. നാനോ സെല്ലുലോസ് എയറോജെലിനു (aerogel) മുകളിൽ തേനീച്ച മെഴുകിന്റെ ആവരണം തീർക്കുന്ന പ്രക്രിയ വികസിപ്പിച്ചെടുത്തതിനാണ് പേറ്റൻറ് ലഭിച്ചത്. താപപ്രേരിത ഘടനാവിഭജനം (Thermal-induced phase separation) എന്ന പ്രക്രിയ ഉപയോഗിച്ചാണ് എയറോജെലിനു മുകളിൽ തേനിച്ച മെഴുകിൻറെ ആവരണം തീർത്ത് അവയെ ഹൈഡ്രോഫോബിക് (വെള്ളത്തിനെ അകറ്റി നിർത്താനുള്ള കഴിവ്) ആക്കി മാറ്റുന്നത്,
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് കൊണ്ടുള്ള ഈ പ്രക്രിയ ചെലവ് കുറഞ്ഞതും ലളിതവും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടു ഏതൊരു ഖര വസ്തുവിനെയും ഹൈഡ്രോഫോബിക് ആക്കി മാറ്റാൻ സാധിക്കും. പരിസ്ഥിതി സൗഹ്യദ പാക്കേജിങ്ങുകൾ ബയോ മെഡിക്കൽ മേഖല, പാരിസ്ഥിതിക ഉപയോഗങ്ങൾ എന്നിവയ്ക്ക് ഈ സാങ്കേതിക വിദ്യ മുതൽക്കൂട്ടാകും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വിഭാഗം പ്രഫസർ ജിനു ജേക്കബ് ജോർജിന്റ്റെ നേതൃത്വത്തിലാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ ദീപു എ. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ ഗവേഷകരായ അജിത് വട്ടോത്തുകുന്നേൽ, ഡോ. ഐശ്വര്യ പൗലോസ് എന്നിവർ ചേർന്നാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
