രുചിയിൽ കേമനായ അരികൂൺ

പ്രകൃതിയുടെ വരദാനമാണ് കൂണുകൾ. കൂണുകളുടെ വൈവിധ്യവും, സ്വാദും കാരണം ലോകമെമ്പാടും ഇതിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. കൊഴുപ്പും, കൊളസ്ട്രോൾ രഹിതവുമായ കൂണിൽ ഉയർന്ന അളവിൽ  വിറ്റാമിനും, നാരുകളും അടങ്ങിയിരിക്കുന്നു. കൂണ് കൊണ്ട് സൂപ്പ്, കട്ലൈറ്റ്, തോരൻ, വറുത്തരച്ച കറി,  സാലഡ്, പിസ എന്നിങ്ങനെ അനേക ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാം. 

കൂണുകളിൽ വ്യത്യസ്തമായ ഒരിനമാണ് അരികൂൺ. കൂടുതൽ ജൈവസമ്പുഷ്ടമായ വയനാട് പോലെയുള്ള ജില്ലകളിൽ പറമ്പിലും വനത്തിലും ധാരാളമായി ഇത് കാണപ്പെടുന്നു. ചിതൽപ്പുറ്റുകളി ൽ ആണ് കൂടുതലായും ഇവ കണ്ടുവരാറുള്ളത്. കൂട്ടത്തോടെ ഉണ്ടാവുന്ന അരികൂൺ സമ്പുഷ്ടമായ ഓർഗാനിക് ഫുഡ് ആണ്.

ഒരസ്സൽ സൂപ്പ് കഥ


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like