'കടന്നുപോകല്‍' എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം.

പെസഹാ അപ്പം തയാറാക്കുന്നതെങ്ങനെയാണെന്നു നോക്കാം 

യേശു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് നല്‍കുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളില്‍ കുരിശ് അടയാളത്തില്‍ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യര്‍ക്ക് നല്‍കിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മക്കായി ഇത് ഭക്ഷിപ്പിന്‍ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.

പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ അപ്പത്തിനും പാലിനും കേരളത്തില്‍ പ്രാദേശികമായി ചില മാറ്റങ്ങള്‍ ഒക്കെ കാണാറുണ്ട്. പാല് കുറുക്ക് ഉണ്ടാക്കി പെസഹാ രാത്രിയില്‍ കഴിക്കുകയോ അല്ലെങ്കില്‍ ദുഃഖവെള്ളി ദിനത്തില്‍ കയ്പ്പ് നീരിനൊപ്പം കട്ടിയായ പാല് കുറുക്ക് ഭക്ഷിക്കുന്നതും ചില ഇടവകകളില്‍ പതിവുണ്ട്.

Author
Citizen Journalist

Fazna

No description...

You May Also Like