കുട്ടികളുടെ പോഷകാഹാര സുരക്ഷ: ത്രിദിന ശിശുരോഗ വിദഗ്ദരുടെ കോൺഫറൻസ് സമാപിച്ചു
- Posted on November 06, 2023
- Localnews
- By Dency Dominic
- 216 Views
പോഷകാഹാര - ധാതു ലവണ ദൗർബല്യo മൂലം കുട്ടികളിൽ പൊണ്ണ തടി കൂടുകയും രോഗ പ്രതിരോധ ശേഷി കുറയുകയുമാണ്
കൽപ്പറ്റ: കുട്ടികളിൽ കണ്ട് വരുന്ന പോഷകാഹാര കുറവ്, ധാതുലവണ കുറവ്, ഫോൺ അഡിക്ഷൻ, എന്നിവക്കെതിരെ ആരോഗ്യ വകുപ്പും വിദ്യഭാസ വകുപ്പുമായി ചേർന്ന് കാമ്പയിൻ, വയനാട്, വൈത്തിരിയിൽ നടന്ന ശിശുരോഗ വിദഗ്ദരുടെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
കോവിഡാനാന്തരം കുട്ടികളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസീക സമ്മർദ്ദങ്ങളേയും കുറിച്ച് യൂണിസെഫുമായി ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകം നടത്തിയ പഠന റിപ്പോർട്ടിലെ വിവരങ്ങൾ ആരോഗ്യ - വിദ്യഭ്യാസ മന്ത്രിമാരെ ധരിപ്പിച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരാൻ ദ്വിദിന സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പോഷകാഹാര - ധാതു ലവണ ദൗർബല്യo മൂലം കുട്ടികളിൽ പൊണ്ണ തടി കൂടുകയും രോഗ പ്രതിരോധ ശേഷി കുറയുകയുമാണ്. വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഗോത്ര മേഖലയിലും കുട്ടികളിൽ ഈ പ്രശ്നങ്ങൾ രൂക്ഷമാണ്. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗിരിജന കോളനികളുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ദത്തെടുക്കലിന് വയനാട്, ബത്തേരി കൈ വെട്ടാമൂല കോളനിയെ തിരഞ്ഞെടുത്ത്, പ്രവർത്തനങ്ങൾ തുടങ്ങിയതായും ഭാരവാഹികൾ പറഞ്ഞു.
നാല് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം നടത്തി. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രക്സ് അമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം സമാപിച്ചു. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, വൈസ് പ്രസിഡന്റ് ഡോ.പ്രശാന്ത് പവിത്രൻ, സെക്രട്ടറി ഡോ. ആർ.കൃഷ്ണമോഹൻ, ട്രഷറർ ഡോ.പി. രഞ്ജിത്ത്, ജോയിൻ്റ് സെക്രട്ടറി ഡോ.ആർ.ഗോപി മോഹൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.