കൊടകര കുഴൽ പണ കേസിൽ, ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം.
- Posted on March 03, 2025
- News
- By Goutham prakash
- 195 Views
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം. അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഇൻകം ടാക്സും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂർ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ.
