സത്യൻ മൊകേരി പത്രിക സമര്‍പ്പിച്ചു, രാഷ്ടീയം പറയാതെ മത്സരിക്കുന്നവർ നാടിന് അപചയമെന്ന് സത്യൻ മൊകേരി

വയനാട് ലോക്സസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ ഓന്‍പത് മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് പ്രതികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി വന്നത്.

.സി.ഡി. സുനീഷ്.

കൽപ്പറ്റ.

വയനാട് ലോക്സസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ ഓന്‍പത് മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് പ്രതികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി വന്നത്.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ - ഫാസിസ്റ്റ് - കുത്തക ശക്തികൾക്കെതിരെ ശരിയായ രാഷ്ടീയം പറയാതെ മഝരിക്കുന്ന വർ നാടിന് അപചയമാണെന്ന് സത്യൻ മൊകേരി പറഞ്ഞു.


11.30 യോടെ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്തു.

 സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ,  എംപിമാരായ അഡ്വ. പി സന്തോഷ്‌ കുമാർ, പി പി സുനീർ, ഘടകകക്ഷി നേതാക്കളായ ജോസ്‌ തെറ്റയിൽ, അഹമ്മദ്‌ ദേവർകോവിൽ, അബ്ദുൾ വഹാബ്‌, ബാബുഗോപിനാഥ്‌, കെ ജെ ദേവസ്യ തുടങ്ങിയവർ  പങ്കെടുക്കും. കൽപറ്റ നിയമസഭാ മണ്ഡലം കൺവൻഷനും നടന്നു. 


തുടർന്നുള്ള ദിവസങ്ങളിൽ വിവിധ നിയമസഭാ മണ്ഡലം കൺവൻഷനുകൾ ചേരും. സത്യൻ മൊകേരി ഇതിനകം  നിലമ്പൂർ, വണ്ടൂർ, ഏറനാട്, മാനന്തവാടി‌ നിയമസഭാ മണ്ഡലങ്ങളിൽ ആദ്യഘട്ടപര്യടനം പൂർത്തിയാക്കി.



Author
Citizen Journalist

Goutham prakash

No description...

You May Also Like